Share this Article
വീഡിയോ പുറത്തുവന്നതോടെ ബിസ്‌കറ്റില്‍ വിഷംചേര്‍ത്ത് കഴിച്ച് യുവതി; അവതാരകയായ ശ്വേത ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
വെബ് ടീം
posted on 30-05-2024
1 min read
channel -workers-including-presenter swetha-arrested

ചെന്നൈ: യൂട്യൂബിൽ ദ്വയാര്‍ഥപ്രയോഗങ്ങളുള്ള അഭിമുഖം പുറത്തുവിട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ യുട്യൂബ് ചാനല്‍ ഉടമയെയും അവതാരകയെയും ക്യാമറാമാനെയും ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഴുമാസംമുമ്പ് തിരുമംഗലത്തെ ഒരു മാളില്‍ പോയപ്പോഴാണ് ഇവര്‍ യുവതിയുടെ വീഡിയോ ചിത്രീകരിച്ചത്.ഇത്തരം അഭിമുഖത്തിന് താത്പര്യമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും തമാശയാണെന്നും വീഡിയോ പുറത്തുവിടില്ലെന്നുമുള്ള ഉറപ്പില്‍ ചിത്രീകരിക്കുകയായിരുന്നു.അശ്ലീലച്ചുവയുള്ള ചോദ്യോത്തരങ്ങള്‍കൊണ്ടു ശ്രദ്ധേയരായ വീര ടോക്സ് ഡബ്ള്‍ എക്‌സ് എന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരായ എസ്. യോഗരാജ് (21), എസ്. റാം (21) എന്നിവരും അവതാരകയായ ആര്‍. ശ്വേതയുമാണ് (23) അറസ്റ്റിലായത്. 

തന്റെ അനുമതിയില്ലാതെ വീഡിയോ യുട്യൂബില്‍ പുറത്തുവിട്ടെന്നും അതു കണ്ടവര്‍ മോശം അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെന്നും പിന്നീടാണ് മനസ്സിലായത്. അതിനുശേഷം അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വന്നു. അതോടെ ചീത്തവിളി വര്‍ധിച്ചു.

ഇതേത്തുടര്‍ന്ന് ബിസ്‌കറ്റില്‍ വിഷംചേര്‍ത്ത് കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന  പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories