Share this Article
Union Budget
കന്യാകുമാരിയില്‍ കനത്ത മഴയിൽ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടവരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി
 mountain flood due to heavy rains

 കന്യാകുമാരി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ അകപെട്ടവരെ പ്രദേശവാസികള്‍ സുരക്ഷിതമായി രക്ഷപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്നലെ വൈകിട്ട് കന്യാകുമാരി ജില്ലയില്‍ വ്യാപകമായ മഴ പെയ്തതോടെയാണ് നാഗര്‍കോവിലിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായത്. കോലോഞ്ചി മഠം ഭാഗത്ത് പെയ്ത മഴയില്‍ പുഴ പെട്ടെന്ന് കരകവിഞ്ഞൊഴുകി. ഈ സമയം സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ മലയോര ഗ്രാമവാസികള്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെയും പ്രദേശത്തെ ആളുകളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories