ചെന്നൈ:തമിഴ്നാട്ടിൽ നിന്ന് നടുക്കുന്നൊരു കൊലപാതക വാര്‍ത്ത. 13 വയസുകാരൻ 9 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി.കൊലയ്ക്ക് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു.
മധുരയിലെ ഒരു സ്വകാര്യ ഉര്‍ദു പഠനകേന്ദ്രത്തിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനമാണിതെന്നാണ് വിവരം.
കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണം സംഭവിച്ചുവെന്ന് മനസിലായപ്പോള്‍ മൃതദേഹം അടുത്തുള്ള അഴുക്കുചാലിലേക്ക് മാറ്റിയിടുകയായിരുന്നു. എന്നാല്‍ നടുക്കുന്ന കൊലയെ കുറിച്ച് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.