Share this Article
നടൻ വിജയ്ക്ക് എതിരെ പരാതി;വോട്ടു ചെയ്യാനെത്തിയപ്പോൾ ഒപ്പം ആളെക്കൂട്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചതായി പരാതിയിൽ
വെബ് ടീം
posted on 20-04-2024
1 min read
complaint-against-tamil-actor-vijay

ചെന്നൈ: ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിൽ കയറി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന് ആരോപിച്ച് ടിവികെ പ്രസിഡന്റും നടനുമായ വിജയ്ക്ക് എതിരെ പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി നൽകിയത്.

വോട്ടെടുപ്പു ദിവസം വിജയ് വോട്ടു ചെയ്യാനായി നീലാങ്കരയിലെ ബൂത്തിലെത്തിയതോടെ, നടനെ കാണാനും മറ്റുമായി ആരാധകരും തടിച്ചു കൂടിയിരുന്നു. വോട്ടു ചെയ്യാനെത്തിയപ്പോൾ ഒപ്പം ആളെക്കൂട്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചതായി പരാതിയിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories