Share this Article
തമിഴ്‌നാട്ടില്‍ ദളിത് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി
attacked women

തമിഴ്‌നാട്ടില്‍ ദളിത് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി. ഗൗണ്ടര്‍ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ മകന്‍ പ്രണയിച്ചതിന്റെ പേരിലാണ് അമ്മയെ വീട്ടുകാരുടെ മുന്നില്‍ വച്ച് വിവസ്ത്രയാക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അമ്പതുകാരിയായ സ്ത്രീക്ക് ബലമായി മദ്യംനല്‍കിയതിന് ശേഷം കാട്ടില്‍ വച്ച് രാത്രി മുഴുവന്‍ ബലാത്സംഗം ചെയ്തു.

നടുക്കുന്ന സംഭവം നടന്നത് ഓഗസ്റ്റ് പതിനാലിന് ധര്‍മപുരിയില്‍ വച്ചാണ്. ദളിത് യുവാവിനൊപ്പമാണ് യുവതി പോയതെന്നറിഞ്ഞ് യുവാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പീഡിപ്പിച്ചത്. അതിക്രമത്തില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories