തമിഴ് നടൻ ജീവ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചാണ് അപകടം സംഭവിച്ചത്.. അപ്രതീക്ഷിതമായി എതിരെ വന്ന ഇരുചക്ര വാഹനം കണ്ടപ്പോൾ കാര്‍ വെട്ടിക്കുകയായിരുന്നു ജീവ. അപകടത്തിൽ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.അപകടത്തിൽ കാറിന്‍റെ ബമ്പർ തകർന്നു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ.
കാറിന് ചുറ്റും ജനക്കൂട്ടം തടിച്ചുകൂടിയതും, ചിലരോട് ജീവ ഉച്ചത്തിൽ സംസാരിക്കുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ചിന്ന സേലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകൾ സംഭവിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ജീവ പുതിയ കാര്‍ വിളിച്ച് ഭാര്യയ്ക്കൊപ്പം സ്ഥലത്ത് നിന്നും മാറിയിരുന്നു