Share this Article
ദ്രാവിഡ് വംശത്തെ ഗവര്‍ണര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു ; എം. കെ സ്റ്റാലിന്‍
M. K. Stalin

തമിഴ്നാട് ഗവര്‍ണര്‍  ആര്‍ .എന്‍ രവിക്കെതിരെ വീണ്ടും മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍.  ദ്രാവിഡ് വംശത്തെ ഗവര്‍ണര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു , ഹിന്ദി ഭാഷയെ എല്ലായിടത്തും അടിച്ചേല്‍പ്പിക്കാന്‍  ശ്രമിക്കുന്നു എന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം ഗവര്‍ണറുടെ അധ്യക്ഷതയില്‍  നടന്ന പരിപാടിയില്‍ നിന്ന് ഗായകര്‍ ദ്രാവിഡ എന്ന വാക്ക്  ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് കാരണം. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സ്റ്റാലിന്‍  ആവശ്യപ്പെട്ടു. അതേസമയം സ്റ്റാലിന്‍ തനിക്കെതിരെ വംശീയ പരാമര്‍ശം നടത്തിയെന്ന്  ഗവര്‍ണറും തിരിച്ചടിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories