Share this Article
തമിഴ്‌നാട് വത്തല്‍ഗുണ്ടില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു
tamilnadu accident

തമിഴ്നാട് വത്തൽഗുണ്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കോട്ടയം  ഈരാറ്റുപേട്ട സ്വദേശി  മാതാക്കൽ അനീസ് ഖാൻ ആണ് മരിച്ചത്.  കാറിൻ്റെ ടയർ പൊട്ടി മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം.

  പരിക്കേറ്റ ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് ഗൗരവുള്ളതല്ല . കുട്ടികൾ ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ് . അനീസിന്റെ മൃതദേഹം  പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories