തമിഴ്‌നാട് തിരുനെല്‍വേലിയില്‍ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തി തുടര്‍ന്ന് കേരളം. ക്ലീന്‍ കേരള കമ്പനി ഉദ്യോഗസ്ഥരും തിരുവനന്തപുരം നഗരസഭ ജീവനക്കാരും സ്ഥലത്തെത്തിയാണ് മാലിന്യം നീക്കം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം 10 ടണ്‍ മാലിന്യം നീക്കം ചെയ്തിരുന്നു. ഇനി നാല് ലോഡ് മാലിന്യം നീക്കാനുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 16 ലോറികളിലായാണ് മാലിന്യം നീക്കം ചെയ്യുന്നത്. സംഭവത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.