തമിഴ്നാട് വാല്‍പ്പാറയ്ക്ക് സമീപം കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ഇടിയാര്‍ തേയില എസ്റ്റേറ്റ് തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അന്നലക്ഷ്മിക്കാണ് പരിക്കേറ്റത്.
കോയമ്പത്തൂർ വാൽപ്പാറയിലെ മാനംപള്ളി ഫോറസ്റ്റ് റിസർവിന് കീഴിൽ ഉള്ള സ്ഥലത്തായിരുന്നു സംഭവം. കോട്ടേഴ്സിന്റെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ വൃദ്ധയെ ആനയെ ഓടിച്ചിട്ട് ചവിട്ടി വീഴ്ത്തുകയായിരുന്നു.. ഇത് കണ്ടതോടെ സമീപ കോർട്ടേഴ്സുകളിൽ ഉണ്ടായിരുന്നവർ ബഹളം വെച്ചാണ് ആനയെ തുരത്തിയത്.
ആനയെ തുരത്തിയ ശേഷം കാലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റ അന്നലക്ഷ്മിയെ 108 ആംബുലൻസിൽ നാട്ടുകാരാണ് വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. വാൽപ്പാറ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അന്നലക്ഷ്മിയെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ദിവസങ്ങൾക്ക് മുൻപാണ് മേഖലയിലെ ചന്തയിൽ കാട്ടാന ഇറങ്ങി കടകൾ തകർക്കുകയും കോർട്ടേഴ്സിന് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. കാട്ടാനകളുടെ സ്ഥിരം ആക്രമണമുള്ള പ്രദേശമാണ് വാൽപ്പാറ. വനംവകുപ്പും സർക്കാറും അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സ്വര്യജീവിതം ഉറപ്പാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.