ചെന്നൈ: മലയാളിയായ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പരസ്യ ഏജന്റ് സിദ്ധാർഥ് തമിഴ്നാട്ടിൽ പിടിയിൽ. പരസ്യചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം സിദ്ധാർഥ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് എറണാകുളം സ്വദേശിയായ യുവതി ചെന്നൈ റോയപ്പേട്ട പൊലീസിൽ പരാതി നൽകിയത്.
ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയശേഷം സിദ്ധാർഥ് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയിൽനിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.