Share this Article
തമിഴ്‌നാട്ടിൽ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ മരണം എട്ടായി
Eight killed in fire at firecracker shop in Tamil Nadu

തമിഴ്‌നാട് കൃഷ്ണഗിരിയിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ മരണം എട്ടായി. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരുക്കേറ്റവരെ കൃഷ്ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാടു സംഭവിച്ചു. കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories