Share this Article
''തമിഴക വെട്രികഴകം പാര്‍ട്ടിക്ക് ''തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

തമിഴ് സൂപ്പര്‍ താരം വിജയുടെ രാഷ്ട്രിയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഈ മാസം 23 ന് ആരംഭിക്കാനിരിക്കെയാണ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണെന്നും എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകുമെന്നും വിജയ് പ്രതികരിച്ചു.കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്‍ തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories