Share this Article
image
വിളഞ്ഞുകിടക്കുന്ന മുന്തിരിക്കുലകള്‍;മലയാളികളുടെ ഇഷ്ട കേന്ദ്രമായി തമിഴ്‌നാട്ടിലെ മുന്തിരി തോപ്പുകള്‍
grape groves

മലയാളികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ മുന്തിരി തോപ്പുകൾ. ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികൾ മുന്തിരിപ്പാടവും സന്ദർശിച്ചാണ് മടങ്ങുക.തമിഴ് നാട്ടിൽ ഇത് മുന്തിരിയുടെ പ്രധാന വിളവെടുപ്പ് കാലമാണ്.

അതിർത്തി പട്ടണമായ കമ്പത്തോട് ചേർന്ന് കിടക്കുന്ന ഗൂഡല്ലൂരും ചുരുളിപെട്ടിയും കെ കെ പെട്ടിയും തേവർ പെട്ടിയുമൊക്കെ മുന്തിരി കൃഷിയ്ക് പ്രശസ്ഥമാണ്. കിലോ മിറ്ററുകളോളം ദൂരത്തിൽ പന്തൽ വിരിച്ച് നിർത്തിയിരിയ്ക്കുന്ന മുന്തിരി തോപ്പുകളുടെ കാഴ്ചയാണ് എങ്ങും 

 വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് പ്രധാന വിളവെടുപ്പ് കാലം. പ്രധാന സീസണിൽ അല്ലാതെയും വർഷം മുഴുവൻ വിളവ് ലഭിയ്ക്കുന്ന രീതിയിലാണ് ഇവിടെ കൃഷി പരിപാലിയ്ക്കുന്നത്.

മുന്തിരി പാടങ്ങളുടെ കാഴ്ചകൾ തേടി കമ്പത്തെയ്ക്ക് എത്തുന്ന സഞ്ചാരികളിൽ ഏറിയ പങ്കും മലയാളികൾ ആണ്. കേരളത്തിൽ അവധി ആണെങ്കിൽ മുന്തിരിപാടങ്ങൾ സഞ്ചാരികളെ കൊണ്ട് നിറയും  .

 ഓണാവധി പിന്നിട്ടെങ്കിലും ഇപ്പോഴും മലയാളികൾ ധാരാളമായി എത്തുന്നുണ്ട്. വിളവെടുപ്പ് കാലമായതിനാൽ അവധി ദിവസങ്ങളിൽ തിരക്ക് വർധിയ്ക്കും.   മുന്തിരിതോപ്പുകളുടെ കാഴ്ച ആസ്വദിയ്ക്കുന്നതിനൊപ്പം, മുന്തിരി വാങ്ങുന്നതിനും തോട്ടങ്ങളിൽ അവസരം ഒരുക്കിയിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories