തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടുത്തതില്‍ മൂന്നു വയസ്സുകാരനടക്കം ഏഴുപേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് തീപിടിത്തം ഉണ്ടായത്. ആശുപത്രിയിലെ ലിഫ്റ്റിനുളളില്‍ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അഗ്നിശമനാ സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആശുപത്രിയിലുണ്ടായിരുന്ന 30 രോഗികളെ സമീപത്തുളള ജില്ലാ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.