ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിള മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവും നടിയുമായ ഖുശ്ബു ഉൾപ്പെടെയുള്ള പ്രവർത്തകരാണ് മധുരയിൽ അറസ്റ്റിലായത്.
പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോർച്ചയുടെ നീക്കം.
ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. സീനിയറായ സുഹൃത്തിനൊപ്പം പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു വിദ്യാർഥിനി പീഡനത്തിനിരയായത്.