Share this Article
കുളിമുറിയില്‍ ഒളിക്യാമറ വച്ച്‌ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവ ഡോക്ടര്‍ അറസ്റ്റില്‍
വെബ് ടീം
posted on 01-02-2024
1 min read
spy-camera-found-near-bathroom-house-owner-arrested-at-chennai

ചെന്നൈ: വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ യുവഡോക്ടർ അറസ്റ്റില്‍. ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയായ ദന്ത ഡോക്ടർ ആണ് പിടിയിലായത്. പെൻ ക്യാമറയിലാണ്   ദൃശ്യങ്ങള്‍ പകർത്തിയത്. ചെന്നൈയിലെ റോയപുരത്താണ് സംഭവം. വീട്ടുടമയുടെ മകൻ ഇബ്രഹാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തുകയും ഇവയില്‍ ചിലത് സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യാനും പ്രതി ശ്രമിച്ചു.

വീട് വൃത്തിയാക്കുന്നതിനിടയിലാണ് കുളിമുറിയുടെ തറയില്‍ ഒരു പേന പോലുള്ള ഉപകരണം വീണു കിടക്കുന്നത് യുവതി ശ്രദ്ധിക്കുന്നത്. ഇതില്‍ നിന്ന് ചെറിയ ചുവന്ന പ്രകാശം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി സംഭവം ഭർത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് രഹസ്യ ക്യാമറയുമായി ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്. വീട്ടുടമയുടെ മകനാണ് രഹസ്യ ക്യാമറ വച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.  വീടിന്റെ ഒരു ഭാഗമായിരുന്നു വീട്ടുടമ വാടകയ്ക്ക് നല്‍കിയിരുന്നത്. വർഷങ്ങളായി ഇവിടെ താമസിച്ചിരുന്നവരാണ് യുവ ദമ്പതികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories