തമിഴ് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഔദ്യോഗിക ഗാനവും പുറത്തിറക്കി. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് വിജയ് പതാക ഉയര്‍ത്തി. കേരളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ പതാക പ്രകാശന ചടങ്ങിനെത്തി.