തമിഴ്‌നാട്ടില്‍ മഴ ശക്തമായടോതെ വിഴുപുരം, കടലൂര്‍, തിരവെണ്ണാമലൈ ജില്ലകളില്‍ മഴക്കെടുതി രൂക്ഷം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മരിച്ചവരുടെ എണ്ണം 13 ആയി. മഴ ശക്തലമായ സാഹചര്യത്തില്‍ ചെന്നൈ - നാഗര്‍കോവില്‍ വന്ദേഭാരത് ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിഴുപുറത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതോടെ പത്ത് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു. വിഴുപുരം വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.