Share this Article
കള്ളാക്കുറിച്ചി മദ്യദുരന്തം; CBI അന്വേഷണത്തിന് ഉത്തരവിട്ട്‌ മദ്രാസ് ഹൈക്കോടതി
Kallakurichi Liquor Tragedy

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്റ്റീസുമാരായ ഡി.കൃഷ്ണകുമാറും പി.ബി ബാലാജിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ഫയലുകൾ സിബിഐക്ക് കൈമാറണമെന്നും കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.

മദ്യ ദുരന്തക്കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജമദ്യം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അന്വേഷണം തൃപ്തികരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും 24 പേര്‍ അറസ്റ്റിലായെന്നും ഏകാംഗ കമ്മീഷന്‍ അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories