Share this Article
image
തമിഴ്‌നാട് പൊള്ളാച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ബസിന് തീപിടിച്ചു
A government bus caught fire in Tamil Nadu

തമിഴ്‌നാട് പൊള്ളാച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ബസിന് തീപിടിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. 50 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ബസ് നിര്‍ത്തി ആളുകളെ ഒഴിപ്പിച്ചിനാല്‍ വന്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories