ചര്‍മത്തിന് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയമാണല്ലോ വേനല്‍ കാലം. അതുകൊണ്ട് തന്നെ ചര്‍മത്തിന് ഏറെ സംരക്ഷണം ആവശ്യമായി വരുന്ന സമയം കൂടിയാണിത്. പണ ചെലവില്ലാതെ വേനല്‍ കാലത്തും നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാം.
ധാരാളം വെള്ളം കുടിക്കാം
ഈ സമയങ്ങളില്‍ മടികൂടാതെ വെള്ളം കുടിക്കുക പ്രധാനമാണ്. ഒരു ദിവസം ഏകദേശം 10-20 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദാഹം തോന്നുമ്പോള്‍ മാത്രമല്ല, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം.ഇതിനോടൊപ്പം ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച്, നെല്ലിക്ക എന്നീ പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
ഇടയ്ക്ക് മുഖം കഴുകാം
വേനല്‍ കാലത്ത് വരണ്ടുണങ്ങുന്ന ചര്‍മ്മത്തെ തണുപ്പിക്കാന്‍ ഇടയ്ക്കിടെ ഉള്ള മുഖം കഴുകല്‍ സഹായിക്കും.പുറത്തുപോയി തിരിച്ചെത്തിയ ഉടന്‍ നിങ്ങളുടെ സ്‌കിന്‍ ടൈപ്പിന് അനുസരിച്ച ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുക്കുക.ഇത് നിങ്ങളുടെ മുഖം എപ്പോഴും ഫ്രഷായി ഇരിക്കാന്‍ സഹായിക്കും.
സണ്‍സ്‌ക്രീന്‍ മുഖ്യം
വേനല്‍ കാലത്ത് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ട ഒന്നാണ് സണ്‍സ്‌ക്രീന്‍.പുറത്ത് ഇറങ്ങുന്നവരാണെങ്കില്‍ SPF 50 ( Sun Protection Factor ) ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെ ഡ്രൈ സ്‌കിന്നുള്ളവര്‍ ക്രീം റിച്ച്‌നസ് കൂടുതലുള്ള സണ്‍സ്‌ക്രീനും, ഓയിലി സ്‌കിന്‍ ഉള്ളവര്‍ ജെല്‍ ബേസിഡ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുമാണ് നല്ലത്. പുറത്തിറങ്ങുന്നതിന് 30 മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടിയിരിക്കണം.
ഫേഷ്യല്‍ ചെയ്യാം
വീട്ടില്‍ തന്നെ പപ്പായ, നാരങ്ങാ നീര്, തക്കാളി നീര് എന്നിവ മുഖത്ത് പുരട്ടുന്നത് നല്ലതാണ്.വെയില്‍ കൊണ്ടുള്ള കരിവാളിപ്പ് മാറാനായി ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് മിക്‌സിയില്‍ അടിച്ച് കുഴമ്പ് രൂപത്തിലാക്കി തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും,തൈരില്‍ മഞ്ഞള്‍ ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുന്നതും നല്ലതാണ്.