കാന്‍സര്‍ മരണങ്ങളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് ലാന്‍സറ്റ് പഠനറിപ്പോര്‍ട്ട്. രാജ്യത്ത് 9.3 ലക്ഷം കാന്‍സര്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തെന്നും പഠനം. 2019ല്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ മരണം സംഭവിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കണക്കുകള്‍ പ്രകാരം രാജ്യത്ത് 1.2 ദശലക്ഷം പുതിയ കേസുകളും 9.3 ലക്ഷം മരണങ്ങളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 2019ല്‍ ചൈനയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.8 ദശലക്ഷം കേസുകളും 2.7 ദശലക്ഷം മരണങ്ങളുമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാന്‍സറിനുള്ള 34 അപകട ഘടകളില്‍ പുകവലി,മദ്യപാനം, മലിനീകരണം, എന്നിവ തന്നെയാണ് പ്രധാന കാരണങ്ങളായും സൂചിപ്പിച്ചിരിക്കുന്നത്. ഒപ്പം അന്തരീക്ഷ മലിനീകരണം മൂലമുള്ള കാന്‍സറാണ് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍. എട്ട് ലക്ഷം കേസുകളുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയിലെ അമ്പത് ശതമാനത്തിലധികം ഓറല്‍ കാന്‍സറിനും പുകയിലയുടെ ഉപഭോഗമാണ് കാരണമെന്നാണ് പഠനം പറയുന്നത്. ലോകത്തില്‍ ആകെയുള്ള കാന്‍സര്‍ മരണങ്ങളില്‍ 32 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണെന്നും ലാന്‍സെറ്റ് പറയുന്നു