ആഗോള തലത്തില്‍ പക്ഷാഘാത രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുന്നുവെന്ന് കണക്കുകള്‍. ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 50 വയസ് കഴിഞ്ഞവരിലായിരുന്നു മുന്‍പ് പക്ഷാഘാതം കൂടുതലായി കണ്ടിരുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ മൂലം ഇപ്പോള്‍ യുവാക്കളിലും പക്ഷാഘാത സാധ്യത വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. ലോകമെമ്പാടും ഒന്നേകാല്‍ കോടി ജനങ്ങള്‍ക്ക് ഓരോ വര്‍ഷവും പക്ഷാഘാതമുണ്ടാവുന്നുണ്ടെന്നാണ് കണക്ക്.തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും അത് മൂലം ഓക്സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പക്ഷാഘാതം.
ലോകത്ത് ഓരോ മൂന്ന് സെക്കന്റിലും ഒരാള്‍ക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകള്‍. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുപോകുക, ചുണ്ട് കോടുക, നടക്കാന്‍ പറ്റാതെയാകുക, സംസാരിക്കുമ്പോള്‍ കുഴയുക, അല്ലെങ്കില്‍ വാക്കുകള്‍ കിട്ടാതിരിക്കുകയോ, വാക്കുകള്‍ മനസ്സിലാവാതിരിക്കുകയോ ചെയ്യുക, കാഴ്ച നഷ്ടപ്പെടുക തുടങ്ങിയവയാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍. ഓരോ അഞ്ച് സെക്കന്റിലും ഒരു പുരുഷനും ഓരോ നാല് സെക്കന്റില്‍ ഒരു സ്ത്രീയും പക്ഷാഘാതത്തിന് വിധേയമാകുന്നുണ്ട്. പ്രായം കൂടുന്തോറും ഇതിന്റെ നിരക്കും കുടിയിരിക്കും.രോഗിയെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മസ്തിഷ്‌കാഘാതം അല്ലെങ്കില്‍ മരണം വരെ സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.