നിങ്ങളുടെ ഒരു ദിനം ആരംഭിക്കുന്നത് ഒരു കപ്പ് കാപ്പി കുടിച്ചാണോ? ശൈത്യകാലത്ത് ചൂടുളള ഒരു കാപ്പി കുടിക്കുന്നത് ഊര്‍ജസ്വലത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അല്‍പ്പം നെയ്യ് ചേര്‍ത്ത കോഫി ഊര്‍ജസ്വലതയെ ഏറെ നേരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.അറിയാം നെയ്യ് കാപ്പിയുടെ ഗുണങ്ങളെ കുറിച്ച്.
ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ശുദ്ധമായ നെയ്യ്.പ്രത്യേകിച്ച് ശൈത്യകാലത്ത് നെയ്യൊഴിച്ച കാപ്പി ഒട്ടനവധി ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്.സാധാണ കാപ്പി കുടിക്കുമ്പോള്‍ പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കുകയും വേഗതത്തില്‍ കുറയുകയും ചെയ്യുന്നു.എന്നാല്‍ നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു . തന്‍മൂലം നെയ്യ് കാപ്പി കുടിക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജം ഏറെനേരം നീണ്ടുനില്‍ക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് ശുദ്ധമായ നെയ്യ്.
ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.വെറും വയറ്റില്‍ കോഫി കുടിക്കുന്നത് പലര്‍ക്കും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.എന്നാല്‍ നെയ്യ കാപ്പി ദഹനവ്യവസ്ഥയ്ക്ക് ഏറെ മികച്ചതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.നെയ്യിലെ ഫാറ്റി ആസിഡുകള്‍ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ദഹനനാളത്തിന് മികച്ച ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഊര്‍ജസ്വലത നല്‍കുന്ന നെയ്യ് കാപ്പിക്ക് ഉള്ളില്‍ നിന്ന് സ്വാഭാവികമായും ചൂട് നിലനിര്‍ത്താന്‍ സാധിക്കുന്നു.സാധാരണ രീതിയില്‍ തയ്യാറാക്കുന്ന കാപ്പിയിലേയ്ക്ക് അല്‍പ്പം ശുദ്ധമായ നെയ്യ് ചേര്‍ത്തിളക്കിയാല്‍ നെയ്യ് കാപ്പി തയ്യാര്‍.