ശരീര വണ്ണം കുറയ്ക്കാനായി പല വഴികള്‍ തേടുന്നവരാണ് പലരും. എന്നാല്‍ നൃത്തത്തിലൂടെ ഫലപ്രദമായി വണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചിട്ടയില്ലാത്ത ജീവിതശൈലിയാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. ഡയറ്റിങ്ങും വ്യായാമകൊണ്ടും പലര്‍ക്കും അമിതവണ്ണത്തിന് പരിഹാരം കാണാന്‍ കഴിയാറില്ല. അത്തരക്കാര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഒന്നാണ് നൃത്തം. പരമ്പരാഗത നൃത്തയിനങ്ങളെക്കാള്‍ ന്യൂജനറേഷന്‍ നൃത്തമായ സൂമ്പ പോലുള്ളവയാണ് ശരീരവണ്ണം കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുന്നത്.
പതിവായി നൃത്തം അഭ്യസിക്കുന്നതിലൂടെ ഫലപ്രദമായി വണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നൃത്തം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ശാരീരികാരോഗ്യം മെച്ചപ്പെടുന്നതിനൊപ്പം തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും നൃത്തത്തിന് വലിയ പങ്ക് തന്നെയുണ്ട്. 45 വയസ്സിന് താഴെയുള്ള പ്രായക്കാരിലാണ് നൃത്തം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്. ചൈനയിലെ ഹൂനാന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അതേസമയം നൃത്തത്തോടൊപ്പം തന്നെ ഭക്ഷണക്രമീകരണവുമുണ്ടെങ്കിലെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു.