Share this Article
ശരീരഭാരം കുറയ്ക്കണോ? കിടന്നുറങ്ങി ശരീരഭാരം കുറക്കാം
Want to lose weight? You can lose weight by sleeping

ഉറക്കം കൂടുതല്‍ ഉള്ളവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ഈ ശീലത്തിലൂടെ ശശീര ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.ഞെട്ടിക്കുന്ന ഒരു പഠനം തന്നെയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍ ആണ് ഉറക്ക പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എങ്കിലും അമിതമായ ഉറക്കം ഒട്ടും നല്ലതല്ല.  പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം ഉറക്ക കൂടുതല്‍ ഉണ്ടെങ്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അരമണിക്കൂര്‍ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങുന്നതിലൂടെ ശരീരഭാരവും അരവണ്ണവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.  വെറുതെ നിന്നാലും പതുക്കെ നടന്നാലും ഇത് സാധിക്കുമെന്നാണ് പഠനം പറയുന്നത്. അതുപോലെ തന്നെ ഉറക്കം ഹൃദയാരോഗ്യത്തിനും ഏറെ പ്രധാനമാണ്. 

മറ്റു വ്യായാമങ്ങളും അഭ്യാസങ്ങള്‍ക്കും പകരം കൂടുതല്‍ നേരം ഉറങ്ങിയാല്‍ ഈ ഗുണം ലഭിക്കുമെന്ന് കരുതരുതെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓരോ വ്യക്തികളുടെയും ദിനചര്യയ്ക്കും ചിട്ടകള്‍ക്കും അനുസരിച്ചായിരിക്കും മേല്‍പറഞ്ഞവയുടെ ഫലവും. ചിലര്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ തന്നെ വലിയ ഫലം കാണാനായേക്കും. എന്നാല്‍, ചിലര്‍ക്കു തീവ്രമായ വ്യായാമവും ആവശ്യമായി വന്നേക്കാമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories