Share this Article
image
കറ്റാര്‍വാഴയും ആരോഗ്യരഹസ്യങ്ങളും
Aloe vera and its health secrets

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ മികച്ചതാണെന്ന കാര്യം നമ്മുക്കെല്ലാവര്‍ക്കും അറിയാം.എന്നാല്‍ ചര്‍മ്മത്തിനും മുടിയ്ക്കും മാത്രമല്ല കറ്റാര്‍വാഴ ഉപയോഗിച്ചാല്‍ മറ്റ് പല ആരോഗ്യഗുണങ്ങളും ഉണ്ട്.എന്തൊക്കെയാണ് ആ ആരോഗ്യഗുണങ്ങളെന്ന് നോക്കാം.

ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍  ഇത് ഏറെ നല്ലതാണ്. വീട്ടിലെ മൗത്ത് വാഷ് തീര്‍ന്നാല്‍ കറ്റാര്‍വാഴ ജ്യൂസ് പകരം ഉപയോഗിക്കാം. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്ക്കും.  വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ കറ്റാര്‍വാഴ പല്ലിലെ കറ അകറ്റാന്‍ സഹായിക്കും.

നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്. കറ്റാര്‍വാഴ ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമായതുകൊണ്ടുതന്നെ മലബന്ധം മാറാനും കരളിന്റെ നല്ല പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് കറ്റാര്‍വാഴ ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article