Share this Article
കാപ്പി കുടിക്കുമ്പോൾ കരുതണേ; കാഫെയ്ൻ അത്ര നല്ലതല്ല
Remember when drinking coffee; Caffeine is not so good

ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കാനായി പലരും കോഫി കുടിക്കാറുണ്ട്. എന്നാല്‍ കോഫിയിലെ കഫൈനിനോടുള്ള ആസക്തി ചിലരുടെയെങ്കിലും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കോഫിയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. കോഫിക്ക് പകരം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട് , അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ശരീരത്തിന് നല്ലത്.

രാവിലെ ഒരു കപ്പ് കോഫി ഇല്ലാതെ പലര്‍ക്കും പറ്റില്ല.  അതവാ ഇത് കിട്ടിയില്ലെങ്കില്‍ പലര്‍ക്കും തലവേദന പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഉന്‍മേഷവും ഊര്‍ജ്ജവും ലഭിക്കാനായാണ് പലരും കോഫിയെ ആശ്രയിക്കുന്നത്.  എന്നാല്‍ ഇത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കുമെന്ന് മാത്രം.  ആരോഗ്യം നിലര്‍ത്തിക്കൊണ്ട് തന്നെ ഉന്‍മേഷവും ഊര്‍ജ്ജവും ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചല ഭക്ഷണങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് നഡസുകളും സീഡുകളുമാണ്.

വിറ്റാമിനുകളും പ്രോട്ടീനും ഫാറ്റി ആസിഡും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നട്‌സുകളും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണം അകറ്റാനും ഊര്‍ജ്ജം ലഭിക്കാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും. 

രണ്ട് വാഴപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ബനാന കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. മൂന്ന് ഓട്‌സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ഫൈബറും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്‌സ് കഴിക്കുന്നതും  ശരീരത്തിന് വേണ്ട എനര്‍ജി ലഭിക്കാന്‍ സഹായിക്കും. നാല് ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവ എന്‍ര്‍ജി നല്‍കാന്‍ സഹായിക്കും.

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നത് ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories