എല്ലാവരേയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍.മുടി കൊഴിച്ചിലും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്്.നിരവധി കാരണങ്ങളുണ്ട് മുടികൊഴിച്ചിലിന് പിന്നില്‍.നോക്കാം മുടികൊഴിച്ചിലിന്റെ കാരണങ്ങളും പരിഹാരങ്ങളും.
മുടികൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. വിവിധ കാരണങ്ങളാല്‍ മുടികൊഴിച്ചില്‍ സംഭവിക്കും. കഴിക്കുന്ന ഭക്ഷണം, ഉറക്കം, താരന്‍,സമ്മര്‍ദ്ദം എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകും.എന്നാല്‍ മുടി കൊഴിച്ചില്‍ പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണമാവാം.
സാധാരണയായി ഒരാള്‍ക്ക് ഓരോ ദിവസവും 50-100 മുടി കൊഴിയുകയും,യഥാസ്ഥാനത്ത് പുതിയ മുടി വളരുകയും ചെയ്യും .എന്നാല്‍ ദിവസം 100 മുതല്‍ 200മുടിവരെ നഷ്ടപ്പെടുകയും പുതിയവ വളരാതിരിക്കുകയും ചെയ്യുമ്പോളാണ്, മുടി കൊഴിച്ചില്‍ ഉണ്ട് എന്ന് പറയുന്നത്.
തലയോട്ടിയിലെ അണുബാധ,തൈറോയ്ഡ് പ്രശ്‌നങ്ങള്‍,മറ്റ് രോഗങ്ങളുടെ ചികിത്സ,ഒക്കെയും മുടി കൊഴിച്ചിലിന് കാരണമാകുന്നു.രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ തെറ്റിദ്ധരിക്കുകയും അവയെ ആക്രമിക്കുകയും പുതിയ മുടിയുടെ വളര്‍ച്ച തടയുകയും ചെയ്യുന്ന അലോപ്പീസിയ എന്ന അവസ്ഥ ഈ അടുത്തകാലത്തായി ഓട്ടേറെ പേരില്‍ കണ്ടുവരുന്നണ്ട്.ഭക്ഷണത്തില്‍ പ്രോട്ടീന്‍ ,അയണ്‍,വിറ്റാമിന്‍ തുടങ്ങിയവ കൃത്യമായി നിലനിര്‍ത്തേണ്ടത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
പുകവലിയും മുടികൊഴിച്ചിലിന് പ്രധാന കാരണമാണ്.സാധാരണ ചികിത്സകള്‍ക്ക് പുറമെ മുടിയുടെ സംരക്ഷണത്തിന് പ്ലേറ്റ്ലെറ്റ്- റിച്ച് പ്ലാസ്മ,ഹെയര്‍ ട്രാന്‍സ്പ്ലാന്റ് തുടങ്ങിയ ആധുനീക ചികിത്സക രീതികള്‍ ഇപ്പോള്‍ നിലവിലുണ്ട്.ശരിയായ ഭക്ഷണക്രമവും,ആരോഗ്യപരിപാലനവും ശ്രദ്ധിച്ചിട്ടും മുടികൊഴിച്ചില്‍ തുടരുകയാണെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതുണ്ട്.