ആരോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക കൊളസ്‌ട്രോള്‍ കുറയ്ക്കുക തുടങ്ങി ധാരാളം ഗുണങ്ങളാണ് ഓറഞ്ചിനുള്ളത്. സിട്രസ് ഗണത്തില്‍ പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമായതിനാല്‍ തന്നെ ഓറഞ്ചിന് നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളുണ്ട്.
ഓറഞ്ച്, ഓറഞ്ച് ജ്യൂസ്, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം പല ഗുണങ്ങള്‍ക്കായി ഉപയോഗിക്കാവുന്നവയാണ്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും.
ഓറഞ്ചില്‍ ധാരാളം പോഷകങ്ങളും ഫ്‌ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.ഓറഞ്ചുകള്‍ ഇരുമ്പിന്റെ മികച്ച സ്രോതസ്സുകളല്ലെങ്കിലും അവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇരുമ്പ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ദ്ധിപ്പിക്കുകയും അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. സിട്രിക് ആസിഡിന്റെ മികച്ചൊരു ഉറവിടമാണ് ഓറഞ്ച്. ഇത് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ സി, പൊട്ടാസ്യം, ധാരാളം ഫൈറ്റോകെമിക്കല്‍സ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലാ ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്.കൂടാതെ ശ്വാസകോശപ്രശ്‌നങ്ങളെ പ്രതിരോധിക്കാനും പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും ഓറഞ്ച് ഉത്തമമാണ്.