കാലാവസ്ഥമാറ്റം വലിയ രീതിയിലാണ് നമ്മളെ ബാധിക്കുന്നത്. തണുപ്പു കാലത്ത് നിന്നും കടുത്ത വേനലിലേക്കെത്തുമ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്. തണുപ്പ് കാലം മാറി വേനലെത്തുമ്പോള്‍ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ഉണ്ടാവണം. വേനല്‍കാലത്തെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് സൂര്യഘാതവും ചര്‍മ്മ പ്രശ്‌നങ്ങളും.
ചൂടുകൂടമ്പോള്‍ സൂര്യഘാതം ഏല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്. വേനല്‍കാലത്ത് വെള്ളം നന്നായി കുടിക്കുക, പതിനൊന്ന് മുതല്‍ മൂന്നുവരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങി ജോലിചെയ്യാതിരിക്കുകയും പുറത്തിറങ്ങാതിരിക്കുകയും ചെയ്യുക.
കറുത്ത വസ്ത്രങ്ങളുടെ ഉപയോഗം കുറക്കുകയും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും വെയിലത്ത് ഇറങ്ങുന്നതിനു മുന്‍പ് സണ്‍സ്‌ക്രീനുകള്‍ പുരട്ടുകയും, സണ്‍ഗ്ലാസ് ഉപയോഗിക്കുകയും ചെയ്യണം. അതേസമയം ചര്‍മ്മത്തില്‍ കുരുക്കള്‍, തിണര്‍പ്പ്, മറുകുകളില്‍ മാറ്റങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ സമീപക്കുക. ഇതോടൊപ്പം തന്നെ മറ്റൊരു പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് നിര്‍ജലീകരണം.
താപനില ഉയരുന്നതോടെ അമിതമായി വിയര്‍ക്കുന്നത് നിര്‍ജലീകരണത്തിന് വഴിയൊരുക്കുന്നുണ്ട്. തലക്കറക്കം, ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം എന്നിവയെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.
വെള്ളം, ഇളനീര്‍, ജ്യൂസ് പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജലീകരണത്തെ തടയാന്‍ സാധിക്കും. ശൈത്യത്തില്‍ നിന്ന് വേനലിലേക്ക് എത്തുമ്പോള്‍ പൂമ്പൊടിയുടെ തോത് ഉയരുന്നതനുസരിച്ച് അലര്‍ജിക്ക് വഴിയൊരുക്കുന്നുണ്ട്. തുമ്മല്‍, മൂക്കടപ്പ്, കണ്ണിന് ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ പൂമ്പൊടി മൂലം ഉണ്ടാകാറുണ്ട്.
ശ്വാസകോശ അണുബാധകള്‍ താപനിലയില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ശ്വാസകോശ അണുബാധകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.കൈകള്‍ സോപ്പിട്ട് കഴുകുന്നതും തുമ്മുമ്പോള്‍ മുഖം മറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ശുചിത്വ മുന്‍കരുതലകള്‍ എടുക്കുന്നത് നല്ലതാണ്. തൊണ്ടയില്‍ ഉപ്പിട്ട ചൂട് വെള്ളം കൊള്ളുന്നതും ഇടയ്ക്ക് ആവി പിടിക്കുന്നതും ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്ക് ശമനം നല്‍കും.