Share this Article
മൈഗ്രേന്‍ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ക്കും കാരണമാകുന്നു
Migraines also cause diseases affecting the stomach and intestines

ലോകത്ത് ഏകദേശം 1 ബില്യണ്‍ ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രൈന്‍. പക്ഷാഘാതം, ഹൃദ്രോഗം വിഷാദരോഗം എന്നിവയുടെ സാധ്യത മൈഗ്രെയ്ന്‍ വര്‍ധിപ്പിക്കുമെന്നതിന് പുറമെ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കണ്ടുവരുന്ന അസുഖമാണ് മൈഗ്രെയ്ന്‍്. പക്ഷാഘാതം, ഹൃദ്രോഗം, ചുഴലി, ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ, വിഷാദരോഗം എന്നിവയുടെ സാധ്യത മൈഗ്രെയ്ന്‍ വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിന് പുറമേ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളുമായും മൈഗ്രെയ്ന് ബന്ധമുണ്ടെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. അസഹ്യമായ തലവേദനയ്‌ക്കൊപ്പം കാഴ്ചാ പ്രശ്നങ്ങള്‍, തലകറക്കം, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേയ്‌നിന്റെ പ്രധാന ലക്ഷണങ്ങള്‍. കടുത്ത ക്ഷീണം, ഏകാഗ്രത നഷ്ടപ്പെടുക എന്നീ അവസ്ഥയും ഇതോടനുബന്ധിച്ച് രോഗികളില്‍ അനുഭവപ്പെടാറുണ്ട്.

മൈഗ്രെയിനില്‍ തന്നെ എപിസോഡിക് മൈഗ്രെയ്ന്‍ എന്ന അവസ്ഥയുണ്ട്. ഇടക്കിടെ വിട്ടുമാറാത്ത തലവേദനകള്‍ അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഒരു മാസത്തില്‍ 15 ദിവസത്തില്‍ കൂടുതല്‍ തലവേദന വിട്ടുമാറാത്ത അവസ്ഥയാണിത്.

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് പോലും മൈഗ്രെയിനുകള്‍ക്ക് കാരണമാകും. ലൈറ്റുകള്‍, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍, മലിനമായ അന്തരീക്ഷം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളും ചില ആളുകളുടെ കാര്യത്തില്‍ ഇതിന് കാരണമാകാറുണ്ട്.98 ശതമാനം തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് വസ്തുത.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories