Share this Article
image
കറിവേപ്പിലയും പോഷക ഗുണങ്ങളും...
Curry leaves and nutritional benefits…

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. ആന്റിഓക്സിഡന്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പുഷ്ടമായ കറിവേപ്പില മെറ്റബോളിസം വര്‍ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യുന്നു. 

കാരണം അവയില്‍ ഉയര്‍ന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ കറിവേപ്പില ചീത്ത കൊളസ്ട്രോള്‍ രൂപപ്പെടുന്ന കൊളസ്ട്രോളിന്റെ ഓക്സിഡേഷന്‍ തടയുന്നു.

ഇത് നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗം, രക്തപ്രവാഹം പോലുള്ള അവസ്ഥകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കറിവേപ്പില വിറ്റാമിന്‍ എയുടെ നല്ല ഉറവിടമാണ്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

പതിവായി കറിവേപ്പില കഴിക്കുന്നത് തിമിരം പോലുള്ള അവസ്ഥകളെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കും. കറിവേപ്പിലയിലെ വിറ്റാമിന്‍ ഇ പോലുള്ള പോഷകങ്ങള്‍ ചര്‍മ്മത്തെ പോഷിപ്പിക്കാനും അതിന്റെ ഘടന മെച്ചപ്പെടുത്താനും ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article