നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. വെറും വയറ്റില്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഏറെ ഗുണകരമാണ്. പിത്തസഞ്ചിയിലും മറ്റ് ദഹന എന്‍സൈമുകളിലും പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് മഞ്ഞള്‍ ദഹനം എളുപ്പമാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മെറ്റബോളിസം ഉത്തേജിപ്പിക്കുന്നതിനും വയറുവേദനയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നുണ്ട്. ശക്തമായ മെറ്റബോളിസം സംവിധാനവും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മഞ്ഞള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും നല്ലതാണ്.
വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ മഞ്ഞള്‍ രക്തത്തെ ശുദ്ധീകരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സഹായിക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. മഞ്ഞള്‍ വെള്ളം ചര്‍മ്മത്തെ കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരമാക്കാനും സഹായിക്കും.
ശ്വാസകോശ പ്രശ്നങ്ങള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം ഇത് നല്ലൊരു മരുന്നാണ് മഞ്ഞള്‍. രാവിലെ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ അത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും. തൊണ്ടയിലെ അണുബാധ പോലുളള പ്രശനങ്ങള്‍ അകറ്റുന്നതിനും ഏറെ സഹായകമാണ് മഞ്ഞള്‍.