എല്ലാ ഇന്ത്യന്‍ അടുക്കളയിലും സര്‍വസാധാരണമാണ് പെരുംജീരകം. എന്നാല്‍ ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നത് കൂടാതെ ധാരാളം ആരോഗ്യ ഗുണങ്ങളും പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്.
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ പെരുംജീരകത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.ശരീരഭാരം കുറയ്ക്കുന്നതിലും പെരുംജീരകം പ്രധാന പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല ഡൈയൂററ്റിക് ഗുണങ്ങള്‍ ഉള്ളതിനാല്‍, പെരുംജീരകം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു.
കാന്‍സര്‍ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ അനെത്തോള്‍ എന്ന സംയുക്തം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പെരുംജീരക വെള്ളംസഹായകമാണ്.പെരുംജീരകത്തില്‍ എസ്ട്രാഗോള്‍, ഫെന്‍ചോണ്‍, അനെത്തോള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ സ്ത്രീകളിലെ ആര്‍ത്തവ വേദനയും വയറുവേദനയും കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.
ആസ്ത്മ, കഫക്കെട്ട് മൂലമുള്ള ചുമ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് പെരുംജീരകം കഴിച്ച് ആസ്ത്മ, സൈനസ്, കഫക്കെട്ട് എന്നിവ നിയന്തിക്കുവാന്‍ സാധിക്കും. ദഹനം, മെറ്റബോളിസം, മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പെരുംജീരകം സഹായകമാണ്.