Share this Article
ശ്രദ്ധിക്കണേ.. 45 വയസ്സിന് താഴേയുള്ളവരില്‍ സ്‌ട്രോക്ക് പെരുകുന്നു
Be careful.. Strokes increase in people below 45 years of age

ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അധവാ മസ്തിഷ്‌കാഘാതം. 45 വയസ്സിന് താഴെയുള്ളവരിലാണ് സ്ട്രോക്കിന്റെ സാധ്യത വര്‍ധിച്ചു വരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു . 

അനാരോഗ്യകരമായ ജീവിതശൈലികളാണ് സ്ട്രോക്കിന് കാരണമാകുന്നത് . ഉറക്കക്കുറവ്, മദ്യപാനം, പുകവലി, അമിത സമ്മര്‍ദ്ദം ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം സ്ട്രോക്കിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍,പാരമ്പര്യം എന്നിവയാണ് മറ്റ് കാരണങ്ങള്‍. പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തലച്ചോറ് ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തക്കുഴലുകളെ തകരാറിലാക്കുകയും ഇത് സ്ട്രോക്കിന് കാരണമാവുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ച ഇലക്കറികളും ധാരാളം ഉള്‍പ്പെടുത്തുക. കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ഇതുവഴി രക്തക്കുഴലുകളില്‍ കൊഴുപ്പുകള്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിക്കും. നല്ല ഉറക്കം തലച്ചോറിനും,മനസിനും ശാരീരത്തിനും ഉണര്‍വേകുന്ന ഒന്നാണ്. ദിവസവും രാത്രി കുറഞ്ഞത് ഏഴ്-എട്ടുമണിക്കൂര്‍ എങ്കിലും ഉറങ്ങാനായി ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ സ്‌ട്രോക്കിനെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories