ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ആരോറൂട്ട് അധവാ കൂവക്കിഴങ്ങ്. ഇത് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കൂവപ്പൊടി കൊണ്ടുള്ള വിഭവങ്ങളും മികച്ചതാണ്. ഏതു വിധേനയാണ് കൂവ ആരോഗ്യം നല്‍കുന്നതെന്ന് നോക്കാം .
കൂവപ്പൊടി, കൂവക്കിഴങ്ങ് എന്നിവയൊക്കെ നാം കേട്ടിട്ടുള്ളവയാണ്. ആരോറൂട്ട് പൗഡറും, ഇതുകൊണ്ടുണ്ടാക്കുന്ന ആരോറൂട്ട് ബിസ്‌കറ്റും നമുക്ക് പരിചയമുണ്ട് . കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമാണ് കൂവപ്പൊടി.
ചേന, കപ്പ, മധുരക്കിഴങ്ങ് എന്നിവയോട് സാമ്യമുള്ള , ഒരു അന്നജം അടങ്ങിയ പച്ചക്കറിയാണ് കൂവക്കിഴങ്ങ്. മറ്റ് കിഴങ്ങുകളേക്കാള്‍ 5 ഗ്രാം പ്രോട്ടീന്‍ അരോറൂട്ട് കൂടുതല്‍ നല്‍കുന്നു. ഇത് ശരീരത്തിന്റെ സാധാരണ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു.അത് ധാരാളം ഔഷധ, ചികിത്സാ ഗുണങ്ങളും നല്‍കുന്നു.
തടി കുറയ്ക്കാനും സഹായിക്കുന്ന ഒരു ഉത്തമ കിഴങ്ങുവര്‍ഗമാണ് കൂവക്കിഴങ്ങ് . കൂവ പൊടിയില്‍ 32% പ്രതിരോധശേഷിയുള്ള അന്നജവും വലിയ അളവില്‍ ലയിക്കാത്ത ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വയറിളക്കവും മറ്റ് ദഹന സംബന്ധമായ രോഗങ്ങള്‍ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ പരമ്പരാഗത പരിഹാരമായും ഇത് ഉപയോഗിക്കുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കവും ഭംഗിയും തിരികെ കൊണ്ടുവരുന്നതിനും ആരോറൂട്ട് അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാറുണ്ട് . മുഖക്കുരുവിന്റെ പാടുകള്‍, തിണര്‍പ്പ്, നിറവ്യത്യാസം എന്നിവയ്ക്കും കൂവ നല്ലൊരു പരിഹാരമാണ് .