ഇന്ത്യന്‍പൗരാണിക ആരോഗ്യപരിപാലന മാര്‍ഗങ്ങളില്‍ ഒന്നാണ് യോഗ.മാനസികപിരിമുറുക്കം ഉള്‍പ്പെടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് യോഗ.പ്രായഭേദമന്യേ ഏവര്‍ക്കും ചെയ്യാന്‍ കഴിയുന്ന യോഗയുടെ ഗുണഗണങ്ങളെ കുറിച്ച് അറിയാം.
യോഗ ഒരു ജീവിതചര്യയാണ് അതുപോലെ ഒരു കര്‍മപദ്ധതിയുമാണ്. ശിരസ് മുതല്‍ പെരുവിരല്‍ വരെയുളള ഏത് അവയവത്തിന്റെയും ക്ഷേമം സാധ്യമാകുന്ന ഒരു ശാസ്ത്രവുമാണ് യോഗ എന്നാണ് യോഗാചാര്യന്‍മാര്‍ പറയുന്നത്.
യോഗസ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയ ,അകാലവാര്‍ദ്ധക്യം,മാനസിക പിരുമുറുക്കം,ഉയര്‍ന്ന രക്തസമ്മര്‍ദം,കൊളസ്ടോള്‍,ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍,കാഴ്ചശക്തി,തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാണ്.പറ്റുമെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പ്രാഥമിക ആരോഗ്യ പരിശോധന നടത്തിയതിന് ശേഷം യോഗ ആരംഭിക്കുന്നതാണ് ഉത്തമം.
ഹൃദ്രോഗം, പ്രമേഹം,രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ അതറിയാതെ യോഗ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക. രാവിലെ, അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ് മൂന്നു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.
കാറ്റും വെളിച്ചവുമുള്ള വൃത്തിയായ ഒരു മുറിയില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു വേണം യോഗ ചെയ്യാന്‍.തുടക്കത്തില്‍ യോഗ തുടങ്ങുമ്പോള്‍ ശരീരത്തിന് ആയാസം തോന്നാം, അതിന് ചെറിയ തോതില്‍ 'ലൂസനിംങ് എക്‌സര്‍സൈസ്' ചെയ്യ്ത ശേഷം ലളിതമായ ആസനങ്ങള്‍ പരിശീലിക്കാം.