ശരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രായ ഭേദമന്യേ ചെയ്യേണ്ട ഒന്നാണ് വ്യായാമം. പ്രത്യേകിച്ച് സ്ത്രീകള്‍. അസുഖങ്ങള്‍ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുന്നതിനൊപ്പം തന്നെ സൗന്ദര്യവും സംരക്ഷിക്കാം.
വ്യായാമം വഴി ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. നടത്തം, യോഗ, നൃത്തം, സൂര്യനമസ്‌കാരം എന്നിവ ശീലമാക്കുന്നത് വളരെ നല്ലതാണ്.
നടത്തത്തിലൂടെ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, സന്ധികളിലും പേശികളിലും വേദന എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു.
ദിവസവും 30 മിനുട്ട് നേരം നടത്തം ശീലമാക്കുക. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ സഹായിക്കും. ദിവസവും യോഗ ചെയ്യുന്നത് ആര്‍ത്തവം ക്യത്യമാകാനും ഗുണം ചെയ്യും.
മനോഹരമായ പാട്ടിനോടൊപ്പം നൃത്തം ചെയ്യുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. ഹൃദയത്തിന്റേയും രക്തധമനികളുടേയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല വ്യായാമമാണ് നൃത്തം. അതുകൊണ്ട് തന്നെ നൃത്തം ചെയ്യുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരത്തിന്റെ എല്ലാം ഭാഗങ്ങള്‍ക്കും വ്യായാമം ലഭിക്കുന്ന നല്ലൊരു യോഗാഭ്യാസമാണ് സൂര്യനമസ്‌കാരം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ മുഴുവന്‍ മാംസപേശികളെയും നന്നായി സ്ട്രെച്ച് ചെയ്യാനും സൂര്യനമസ്‌ക്കാരം സഹായിക്കുന്നു.