രോഗ പ്രതിരോധ ശേഷിയുടെ അപര്യാപ്തയാണ് ശരീരത്തെ ഒരുവിധപെട്ട എല്ലാ രോഗങ്ങളും പെട്ടന്ന് കീഴ്‌പ്പെടുത്താനുള്ള കാരണം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.
ധാരാണം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തകയാണ് രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍ ചെയ്യേണ്ട പ്രധാന കാര്യം. ഓറഞ്ച്, ഇലക്കറികള്‍, തൈര്,നട്‌സ്, മത്സ്യം,കാരറ്റ്, ഇഞ്ചി തുടങ്ങിയവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ടവ.
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഓറഞ്ച് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി സാധാരണയായി ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, കെ എന്നിവയും ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, ഫൈബര്‍ എന്നിവയും അടങ്ങിയിരിക്കുന്നതിനാല്‍ ഇലക്കറികള്‍ ശക്തമായ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോഷകസമൃദ്ധമായ ഭക്ഷണമാണ് തൈര്. ദഹന ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും വീക്കം കുറയ്ക്കാനും തൈര് സഹായിക്കും. ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് വിവിധ ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.
പിസ്ത, വാള്‍നട്ട്, ബദാം തുടങ്ങിയ നട്സുകള്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. നട്‌സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ രോഗപ്രതിരോധ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. സാല്‍മണ്‍, ട്യൂണ പോലുള്ളവയില്‍ ധാരാളം ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.