മിക്ക വീടുകളിലും പതിവായി തയ്യാറാക്കുന്നൊരു വിഭവമാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് കഴിച്ചാല്‍ തടികൂടുമോയെന്ന ആശങ്കയില്‍ പലരും തീന്‍മേശയില്‍ നിന്നും മാറ്റി വെക്കുന്ന ഒരു പച്ചക്കറികൂടിയാണിത്. എന്നാല്‍ ഉരുളകിഴങ്ങില്‍ ധാരാണം പോഷകഗുണങ്ങളാണുള്ളത്.
ഉരുളക്കിഴങ്ങില്‍ നാരുകളും അന്നജവും അടങ്ങിയിരിയ്ക്കുന്നതിനാല്‍ ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയണ്‍ , മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക് എന്നിവ സഹായിക്കും.
രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സാഹയകമാണ്. അതായത്, ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയുമെന്ന് സാരം. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.
അല്‍ഷിമേഴ്സ് രോഗികള്‍ ഉരുളക്കിഴങ്ങ് ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
എന്നാല്‍, ഡീപ്പ് ഫ്രൈ ചെയ്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഒലീവ് ഓയില്‍ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.