Share this Article
image
നിലക്കടല കുതിര്‍ത്ത് കഴിക്കൂ.... ആരോഗ്യ ഗുണങ്ങളേറെ

 health benefits of peanuts

നട്സ് എന്ന വിഭാഗത്തില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നാണ് നിലക്കടല. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പലര്‍ക്കുമറിയില്ല. എന്തൊക്കെ ഗുണങ്ങള്‍ ആണ് കുതിര്‍ത്ത നിലക്കടല കഴിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് നോക്കാം . 

പാവങ്ങളുടെ ബദാം എന്നാണ് നിലക്കടലയെ സാധാരണയായി വിളിക്കാറ്. പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങി നിരവധി അവശ്യ പോഷകങ്ങള്‍ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. വറുത്ത നിലക്കടല കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് .

എന്നാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നതിലൂടെ ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു . കുതിര്‍ത്ത നിലക്കടല പ്രഭാത ഭക്ഷണമായി കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. ഏറെ നേരത്തേക്ക് വിശപ്പ് ശമിപ്പിക്കുന്നതിനും അമിത ഭാരം കുറക്കുന്നതിനും ഇത് സഹായിക്കും .

ഏത് സമയത്തും കഴിക്കാവുന്ന ലഘു ഭക്ഷണമാണ് കുതിര്‍ത്ത നിലക്കടല . ഇത് അത്താഴത്തിനും സാലഡുകളിലും മറ്റുവിഭവങ്ങളിലും ഉള്‍പ്പെടുത്താം . ഇവയില്‍ മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഇവ പേശികളുടെ വളര്‍ച്ചക്കും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article