മലയാളികളുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. മട്ടനും ചിക്കനും ബീഫും തുടങ്ങി സ്വാദിഷ്ടമായ ഒത്തിരി കോമ്പോകള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നവരാണ് ഏറെയും. എന്നാല്‍ പൊറോട്ട ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍ പൊറോട്ട ആരോഗ്യകരമായി എങ്ങനെ കഴിക്കാമെന്ന് നോക്കാം.
മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണമാണ് പൊറോട്ട . യാതൊരു ഫൈബറുമില്ലാത്ത ഭക്ഷണ പദാര്‍ത്ഥമാണ് മൈദ. ഒരു ആവറേജ് പൊറോട്ടയില്‍ 340 വരെ കലോറി അടങ്ങിയിട്ടുണ്ടാകും. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. മാത്രമല്ല പൊറോട്ട ദഹിക്കാന്‍ ഏറെ സമയം എടുക്കുന്നത് കൊണ്ട് തന്നെ ദഹന പ്രശ്‌നങ്ങളും സൃഷ്ടിക്കും.
പൊറോട്ട രൂചി കൂടാന്‍ ഉപയോഗിക്കുന്ന പലതും ശരീരത്തിന് അപകടകരമാണ്. എന്നാല്‍ പൊറോട്ട മുഴുവനായും ഉപേക്ഷിക്കേണ്ട ആവശ്യമില്ല. പൊറോട്ട കഴിച്ച് നല്ലത് പോലെ വ്യായാമം ചെയ്ത് കഴിഞ്ഞാല്‍ കുഴപ്പമില്ല. പൊറോട്ടയ്ക്കൊപ്പം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ദോഷം ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.
പൊറോട്ടക്കൊപ്പം സാലഡുകള്‍ കഴിക്കുന്നതും ഗുണം ചെയ്യും. രണ്ട് പൊറോട്ട കഴിച്ചാല്‍ അത്യാവശ്യം വലിപ്പമുള്ള സവാള കൂടി കഴിക്കുന്നത് ദോഷം ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. ഇതിലെ നാരുകള്‍ പൊറോട്ട ദഹിപ്പിക്കും. അതേസമയം, ദിവസേന പൊറോട്ട കഴിക്കുന്ന ശീലം മാറ്റി, വളരെ പരിമിതപ്പെടുത്തുന്നതാണ് ഫലപ്രദം.