കുടുംബത്തിന്റെയും കുട്ടികളുടെയും ആരോഗ്യം ശ്രദ്ധിക്കുന്നതിനിടെ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നവരാണ് മിക്ക സ്ത്രീകളും. ഇത്തരത്തിലുള്ള അശ്രദ്ധ വലിയ അപകടങ്ങളിലേക്കും കൊണ്ടെത്തിക്കും.
കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുമ്പോഴും തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കുന്നവരാണ് മിക്ക സ്ത്രീകളും. ശരീരത്തില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ വേദനകളും തളര്‍ച്ചയും നിസാരമാക്കുന്നത് ചിലപ്പോള്‍ വലിയ അനാരോഗ്യത്തിലേക്ക നയിക്കുന്നതിന് കാരണമായേക്കും.
ചിലപ്പോള്‍ സ്ത്രീകളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ കാന്‍സറിന്റേതാവാം. സ്തനങ്ങള്‍ക്കുണ്ടാകുന്ന മാറ്റം സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴയോ വീക്കമോ കാന്‍സറിന്റെ സൂചനയാകാം. പലപ്പോഴും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം ഇത്. ചര്‍മത്തില്‍ അസ്വസ്ഥത, ചുവപ്പ്, സ്‌നങ്ങളില്‍ നിന്നും സ്രവങ്ങള്‍ വരുക ഇതല്ലാം സ്തനാര്‍ബുദത്തിന്റെ സൂചനങ്ങളാവാം.
മാസത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ നിര്‍ബന്ധമായും സ്തനങ്ങള്‍ സ്വയം പരിശോധിക്കണം. പ്രത്യേകിച്ച് ആര്‍ത്തവ ചക്രത്തിന്റെ രണ്ടാം പകുതിയില്‍. അസാധാരണ രക്തസ്രാവം, പലപ്പോഴും ഇത് സ്വാഭാവികമായ ആര്‍ത്തവമായി കരുതി ശ്രദ്ധിക്കാതെ പോകും.
എന്നാല്‍ ഇവ സെര്‍വിക്കല്‍ കാന്‍സര്‍, മൂത്രനാളിയിലെ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ ഇവയുടെ ലക്ഷണമാകാം. കൂടാതെ വിട്ടുമാറാത്ത ചുമ,വയറിനു കനം, അമിത തളര്‍ച്ച, ശരീര ഭാരം കുറയുക, മറുകുകള്‍ക്കുള്ള വിത്യാസം എന്നിവയും കാന്‍സറിന്റെ ലക്ഷണമായേക്കാം.