രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറില്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ സ്ട്രോക്ക് .മസ്തിഷ്‌കാഘാതം ചെറുപ്പക്കാര്‍ക്കിടയില്‍ പോലും വര്‍ധിച്ചുവരുന്നുണ്ട് ഇന്ന്. അനാരോഗ്യകരമായ ജീവിതശൈലികള്‍ തന്നെയാണ് സ്ട്രോക്കിന് പ്രധാന കാരണം.
പ്രായമായവരിലാണ് സ്ട്രോക്ക് കൂടുതലായി കണ്ടുവരുന്നത് എങ്കിലും ചെറുപ്പക്കാര്‍ക്കിടയില്‍ പോലും ഇപ്പോള്‍ സ്ട്രോക്ക് സാധാരണമായി മാറുകയാണ്. വിവിധ കാരണങ്ങളാല്‍ മസ്തിഷ്‌കാഘാതം സംഭവിക്കാം.
എന്നാല്‍ ജീവിതശൈലിയില്‍ ഉണ്ടായ താളപ്പിഴകളാണ് സ്ട്രോക്കിന് പ്രധാന കാരണം.ഉറക്കക്കുറവ്, അമിതമായ മദ്യപാനം, പുകവലി, അമിത സമ്മര്‍ദ്ദം, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം സ്ട്രോക്കിലേക്ക് നയിക്കും.
പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തലച്ചോറ് ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്തക്കുഴലുകളെ തകരാറിലാക്കുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യുന്നു.പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം കൊളസ്ട്രോള്‍, പാരമ്പര്യം എന്നിവയാണ് മറ്റ് കാരണങ്ങള്‍. പ്രതിരോധത്തിന് ജീവിത ശൈലിയില്‍ മാറ്റമാണ് അനിവാര്യം.
പതിവായി വ്യായാമം ചെയ്യുക,സമീകൃതാഹാരം കഴിക്കുക ദൈനംദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ച ഇലക്കറികളും ധാരാളം ഉള്‍പ്പെടുത്തുക,പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും പുകവലിയും ഒഴിവാക്കുക.മദ്യപാനം നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.
ഉറക്കവും മസ്തിഷ്‌കാഘാതവും ഏറെ അടുത്തിരിക്കുന്നു.കുറഞ്ഞത് ഏഴ്-എട്ടുമണിക്കൂര്‍ ഉറങ്ങാനായി ശ്രദ്ധിക്കണം.രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് കൃത്യമായി നിരീക്ഷിക്കുകയാണ് പ്രതിരോധ മാര്‍ഗങ്ങളില്‍ പ്രധാനം.
പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കില്‍ ബലക്ഷം സംസാരിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ ബുദ്ധിമുട്ട് കാഴ്ച മങ്ങല്‍, ഇരുണ്ട കാഴ്ച, കണ്ണുകളിലെ പെട്ടെന്നുള്ള കാഴ്ച നഷ്ടം എന്നിവ ഒരു സ്‌ട്രോക്കിന്റെ ലക്ഷണമാണ്.ഇത്തരം ലക്ഷണമെല്ലാം സ്ട്രോക്കിലേക്ക് നയിക്കും എന്നല്ല മറിച്ച് ശ്രദ്ധിക്കണം എന്നുമാത്രം.കൃത്യമായ ചെക്കപ്പുകള്‍ നടത്തുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.