Share this Article
കോളന്‍ ക്യാന്‍സര്‍ വരാതിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
Foods to include in the diet to prevent colon cancer

വന്‍കുടലില്‍ വളരുന്ന അര്‍ബുദമാണ് കോളന്‍ ക്യാന്‍സര്‍. ഇത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തെണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വന്‍കുടലില്‍ മലദ്വാരത്തോടു ചേര്‍ന്ന ഭാഗത്താണ് കോളന്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്.യുവാക്കളില്‍ കോളന്‍ ക്യാന്‍സര്‍ വര്‍ധിച്ചുവരുന്നതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മലം പോകുന്നതിലെ മാറ്റങ്ങള്‍ ആണ് കോളന്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. മലത്തില്‍ രക്തം കാണുക, മലദ്വാരത്തില്‍ നിന്ന് രക്തമൊഴുക്ക്, മലം കറുത്ത് പോകുന്നത്, വയര്‍ വേദന, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ക്ഷീണം, വിശപ്പിലായ്മ, മലബന്ധം, വയറിളക്കം, ഛര്‍ദ്ദി,  ഭാരം കുറയുക തുടങ്ങിയവയൊക്കെ കോളന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.

ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളും കോളന്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. ഭക്ഷണ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധചെലുത്തുന്നത് കോളന്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കോളന്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കും. കുടലില്‍ നല്ല ബാക്ടീരിയകള്‍ വര്‍ധിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സും സീഡുകളും, ഫ്‌ലക്‌സ് സീഡ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഫൈബറിനാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. കൂടാതെ വിറ്റാമിനുകളും ധാതുക്കളും മറ്റും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ആപ്പിള്‍, ബെറി പഴങ്ങള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബ്രൊക്കോളി, ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവയിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇവയെല്ലാം കോളന്‍ ക്യാന്‍സര്‍ രോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories