Share this Article
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ
Benefits of using sunscreen

ചൂട് വര്‍ദ്ധിക്കുമ്പോള്‍ ആരോഗ്യസംരക്ഷണം പോലെതന്നെ പ്രധാനമാണ് ചര്‍മസംരക്ഷണവും. സൗന്ദര്യ സംരക്ഷണത്തിനായി പല ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. ചൂടില്‍ നിന്നും രക്ഷനേടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചറിയാം

ആഹാരം ക്രമപ്പെടുത്തിയും ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിര്‍ത്തിയുമാണ് ആളുകള്‍ ചൂടുകാലം തള്ളിനീക്കുന്നത്. ആരോഗ്യത്തോടെയിരിക്കാന്‍ ചൂടില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ ചൂടില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാം എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സണ്‍സ്‌ക്രീന്‍ വെറുതേ ഉപയോഗിച്ചാല്‍ പ്രയോജനം ലഭിയ്ക്കില്ല. ഇത് കൃത്യമായ രീതിയില്‍ ഉപയോഗിക്കണം.

ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് സൂര്യരശ്മികള്‍. എന്നാല്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടാതെ സൂര്യന്റെ വെയില്‍ അമിതമായി കൊള്ളുന്നത് നല്ലതല്ല. സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ഏല്‍ക്കുമ്പോഴുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു.

സണ്‍സ്‌ക്രീന്‍ വെയിലത്ത് മാത്രമല്ല, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ചര്‍മ്മ സംരക്ഷണ വസ്തുവാണ്. സണ്‍സ്‌ക്രീന്‍ ഇടാതെ പുറത്തുപോകുന്നത് സൂര്യതാപത്തിന് കാരണമാകുകയും ചര്‍മ്മത്തില്‍ ചുവന്ന തടിപ്പ്, നിറം മങ്ങല്‍, ചൊറിച്ചില്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യാം. സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പതിവായി ഉപയോഗിക്കുന്നത് അകാല വാര്‍ദ്ധക്യത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.

എസ്പിഎഫ് 40 ന് മുകളില് ഉള്ള ഏത് സണ്‍സ്‌ക്രീനും നല്ലതാണ്. എസ്പിഎഫ്  50 ആണ് ഉത്തമം. സണ്‌സ്‌ക്രീന് തിരഞ്ഞെടുക്കുമ്പോള് കുറഞ്ഞത് എസ്പിഎഫ് 30 ഉം സിങ്ക് ഓക്‌സൈഡ്,ടൈറ്റാനിയം ഡയോക്‌സൈഡ്, അവോബെന്‍സോണ്‍ ചേരുവകളും ഉള്ളത് എടുക്കുക. എസ്പിഎഫ് ഉയരുന്നതിന് അനുസരിച്ച് സണ്‌സ്‌ക്രീനിന്റെ കട്ടിയും കൂടും. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് കുറഞ്ഞത് അര മണിക്കൂര്‍ മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories