ഈ വേനല്‍ കാലത്ത് കുട്ടികളുടെ ആരോഗ്യത്തില്‍ വില്ലനായി അസ്തമ രോഗം. വേനല്‍ കാറ്റ് ആണ് കുട്ടികളിലെ അസ്ത്മയെ വഷളാക്കുന്നത്. കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ ആസ്തമയുടെ ലക്ഷണങ്ങള്‍ ക്രമീകരിക്കുവാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
വേനല്‍ക്കാലം സാധാരണ രോഗങ്ങളുടെ കാലം കൂടിയാണ്. പലതരത്തിലുള്ള അലര്‍ജികള്‍ പകര്‍ച്ചവ്യാധികള്‍ എല്ലാം പകരുന്ന സമയം. അത്തരത്തിലൊന്നാണ് അസ്ത്മയും. വേനല്‍ക്കാലത്തെ കാറ്റാണ് അസ്ത്മയേ കൂടുതല്‍ വഷളാക്കുന്നത്. ഇത് ശ്വാസകോശ രോഗം ഉള്ളവരില്‍ , പ്രത്യേകിച്ച് കുട്ടികളിലാണ് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്.
വേനല്‍ക്കാലത്തെ ഉഷ്ണവായു ശ്വാസനാളത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ശ്വസന വ്യവസ്ഥയുടെ ആന്തരിക പാളികളെ ബാധിക്കുകയും ചെയ്യുന്നു. ഇത് ശ്വാസനാളത്തില്‍ വീക്കം ഉണ്ടാക്കി ട്യൂബുകളെ ചുരുക്കുന്നു. അതുവഴി ശ്വാസകോശത്തിലേക്ക് വായു കയറുന്നതില്‍ തടസ്സം നേരിടുന്നു . ഇത് ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന എന്നിവയ്ക്ക് കാരണം ആവുന്നു.
വായുവിന്റെ ഗുണനിലവാരം ഇല്ലായ്മയാണ് വേനല്‍ക്കാലത്ത് ഈ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം. കുട്ടികളെയാണ് ഈ അവസ്ഥ കൂടുതല്‍ ബാധിക്കുന്നത്. വാര്‍ഷിക ഫ്‌ലു വാക്‌സിനേഷന്‍ , വ്യക്തി ശുചിത്വം, വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍ , ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയിലൂടെ ഈ ശ്വാസകോശ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.