പുകവലിയും അതിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും നിരന്തരം ചര്‍ച്ചയാകുന്ന വിഷയമാണ്. പുകവലി എത്രത്തോളം പക്ഷാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും എന്ന പുതിയ ഗവേഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പുകവലിക്കുന്നവരില്‍ പക്ഷാഘാത സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇഷ്‌കെമിക് സ്‌ട്രോക്ക് വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. ഫില്‍റ്റര്‍ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ സിഗരറ്റുകള്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.
അതുപോലെ തന്നെ ആഴ്ച്ചയില്‍ 10 മണിക്കുറിലേറെ സമയം പുകവലിക്കുന്നവരുടെ അടുത്ത് നിന്ന് അത് ശ്വസിക്കുന്നതും ഏറെ അപകടം നിറഞ്ഞതാണെന്ന് ഗവേഷണത്തില്‍ പറയുന്നു. ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ ഗവേഷകരുള്‍പ്പടെ പങ്കാളികളായ ഇന്റര്‍നാഷണല്‍ പഠനത്തിലാണ് ഈ കണ്ടുപിടുത്തം. പുകവലി കുറയ്‌ക്കേണ്ടതിന്റെ പ്രധാന്യം പങ്കുവെയ്ക്കുന്നതാണ് പഠനം. യുവാക്കള്‍ക്കിടയില്‍ പുകവലി നിര്‍ത്താനുളള പദ്ധതികള്‍ അവതരിപ്പിക്കേണ്ടതും പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു.